Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suicide After Being

Thiruvananthapuram

പണയംവയ്ക്കാൻ സ്വ​ർ​ണം വാ​ങ്ങി ഇ​ട​നി​ല​ക്കാ​രി ക​ബ​ളി​പ്പി​ച്ചു യു​വ​തി​ക​ൾ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു, ഒ​രാ​ൾ മ​രി​ച്ചു

വി​ഴി​ഞ്ഞം : കൂ​ടി​യ പ​ലി​ശ​യ്ക്ക് പ​ണ​യം​വ​ച്ച് പ​ണം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു സ്വ​ർ​ണം വാ​ങ്ങി​യ ഇ​ട​നി​ല​ക്കാ​രി പ​റ്റി​ച്ചു. ഫൈ​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക​ളാ​യ യു​വ​തി​ക​ൾ വി​ഷം​ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ചി​കി​ത്സ​ക്കി​ട​യി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. വി​ഴി​ഞ്ഞം വെ​ണ്ണി​യൂ​ർ നെ​ല്ലി​വി​ള ജ​യാ ഭ​വ​നി​ൽ വി​ഷ്ണു മോ​ന്‍റെ ഭാ​ര്യ അ​ഞ്ജു (28) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്ത് ചാ​വ​ടി​ന​ട സ്വ​ദേ​ശി രാ​ജീ​വി​ന്‍റെ ഭാ​ര്യ ഐ​ശ്വ​ര്യ (26) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: സ്വ​കാ​ര്യ ഫൈ​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ വി​ഴി​ഞ്ഞം ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ അ​ഞ്ചു​വും അ​മ​രി​വി​ള ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ഐ​ശ്വ​ര്യ​യും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ഇ​വ​ർ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ പ​ല​രി​ൽ നി​ന്ന് വാ​ങ്ങി​യ സ്വ​ർ​ണം പ​ന​ങ്ങോ​ട് സ്വ​ദേ​ശി സി​ന്ധു കു​മാ​രി​യെ ഏ​ല്പി​ച്ചു.

കെ​എ​സ്എ​ഫ്ഇ​യി​ൽ കൂ​ടി​യ തു​ക​യ്ക്ക് പ​ണ​യം വ​ച്ച് ന​ൽ​കാ​മെ​ന്നും ഒ​രു ശ​ത​മാ​നം പ​ലി​ശ ക​മ്മീ​ഷ​നാ​യി ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് അ​റി​യി​ച്ച​താ​യും അ​റി​യു​ന്നു. ഇ​പ്ര​കാ​രം നൂ​റ് പ​വ​നോ​ളം സ്വ​ർ​ണം യു​വ​തി​ക​ളി​ൽ നി​ന്ന് സി​ന്ധു​കു​മാ​രി കൈ​ക്ക​ലാ​ക്കി​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. ഇ​വ​ർ ന​ൽ​കി​യ സ്വ​ർ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ എ​ല്ലാം ലേ​ലം ചെ​യ്ത് പോ​യ​താ​യി പ​റ​ഞ്ഞ സി​ന്ധു മു​ങ്ങി. ഒ​ടു​വി​ൽ ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വ​തി​ക​ൾ ഒ​രു​മി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ 30 ന് ​വൈ​കു​ന്നേ​രം ആ​റോ​ടെ വി​ഴി​ഞ്ഞം തി​യ​റ്റ​ർ ജം​ഗ്ഷ​നി​ൽ എ​ത്തി​യ ഇ​രു​വ​രും ജൂ​സ് ക​ട​യി​ൽ നി​ന്ന് ഷാ​ർ​ജ വാ​ങ്ങി അ​തി​ൽ എ​ലി വി​ഷം ചേ​ർ​ത്ത് ക​ഴി​ച്ചു. തു​ട​ർ​ന്ന് വീ​ട്ടി​ൽ എ​ത്തി​യ യു​വ​തി​ക​ൾ​ക്ക് ഛർ​ദി അ​നു​ഭ​വ​പ്പെ​ട്ടു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് വീ​ട്ടി​ൽ അ​റി​യി​ച്ച ഇ​വ​രെ വീ​ട്ടു​കാ​ർ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തു​ട​ർ​ന്ന് രോ​ഗം മൂ​ർ​ച്ചി​ച്ച​തോ​ടെ ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. അ​വി​ടെ​വ​ച്ചാ​ണ് സം​ഘം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ഏ​റെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ അ​ഞ്ചു ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ര​ണ​മ​ട​ഞ്ഞു.

വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ഞ്ജു​വി​ന്‍റെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up